ആർ. ബാലകൃഷ്ണപിള്ള യുടെ സ്മാരക നിർമ്മാണത്തിനു രണ്ടു കോടി രൂപ അനുവദിച്ച എൽ. ഡി. എഫ്. സർക്കാരിനും ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാലിനെയും കേരളകോൺഗ്രസ് (ബി ) കൊല്ലം ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു . കൊട്ടാരക്കര യുടെ സമഗ്ര വികസനത്തിനു നേതൃത്വം നൽകിയ ആർ. ബാലകൃഷ്ണപിള്ളയുടെ പൂർണ്ണ കായ പ്രതിമ അടക്കം സ്മാരകം നിർമ്മിക്കണം എന്നു ആവശ്യപ്പെട്ടു കൊണ്ട് ജില്ലാ പ്രസിഡന്റ് എ. ഷാജു വിന്റെ നേതൃത്വത്തിൽ ധനകാര്യമന്ത്രി ക്കു നിവേദനം നൽകിയിരുന്നു.ബെഡ്ജറ്റിൽ അനുഭാവ പൂർണ്ണം ആയ തീരുമാനം പ്രഖ്യാപിച്ച സർക്കാർ നിലപാട് അഭിനന്ദനീയം ആണെന്നും, സ്മാരകം നിർമ്മാണത്തിനു ഉചിതമായ സ്ഥലം കണ്ടെത്താൻ കൊട്ടാരക്കര മുൻസിപ്പാലിറ്റി എത്രയും വേഗം നടപടി സ്വീകരിക്കു മെന്നും കൊട്ടാരക്കര മുൻസിപ്പൽ ചെയർമാനും, ജില്ലാ പ്രസിഡന്റും കൂടി ആയ എ. ഷാജു പറഞ്ഞു.
