തിരുവനന്തപുരം: തീരദേശ മത്സ്യതൊഴിലാളികളുടെ പുനരധിവാസത്തെ സംബന്ധിച്ച പ്രശ്നങ്ങളെ ചൂണ്ടി കാണിച്ചു നിയമസഭയില്‍ വാദപ്രതിവാദം.മത്സ്യത്തൊഴിലാളികളിൽ ചിലര്‍ പ്രശ്ന ബാധിത തീരപ്രദേശത്തു നിന്ന് മാറി നില്ക്കാന് തയ്യാറാകുന്നില്ലെന്നാണ് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്. സര്‍ക്കാര്‍ അനുവദിച്ച ഫ്ളാറ്റുകളിലേയ്ക്ക് മാറാന്‍ തീരദേശവാസികള്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രതിപക്ഷം നല്കിയ അടിയന്തര പ്രമേയ നോട്ടിസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. അതേസമയം സർക്കാർ നൽകിയിട്ടുള്ള ഫ്ലാറ്റുകളിൽ മതിയായ സൗകര്യങ്ങൾ എല്ലാ എന്നും. വീടുകൾ നഷ്ടപ്പെട്ടവർക്ക് ഉടൻ തന്നെ നഷ്ട്ടപരിഹാരം നൽകണമെന്നും, സ്ഥാലം അനുവദിക്കുന്നത് വരെ സർക്കാർ വീടുകളുടെ വാടകത്തുക നൽകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ വിട്ട് ഇറങ്ങിപ്പോയി.പി.സി വിഷ്ണുനാഥ് എം.എല്‍.എയാണ് അടിയന്തരപ്രമേയ നോട്ടിസ് നല്‍കിയത്.
