ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ജസ്റ്റിസ് അരുണ്‍ മിശ്രയെ ദേശീയ മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷനാക്കാന്‍ ശുപാര്‍ശ. പ്രധാനമന്ത്രി നരേന്ദ്രമോദി അടങ്ങുന്ന സമിതിയാണ് അരുണ്‍ മിശ്രയുടെ പേര് നിര്‍ദ്ദേശിച്ചത്. എന്നാല്‍, സമിതി അംഗമായ രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ നിര്‍ദ്ദേശത്തോട് വിയോജിച്ചു. കഴിഞ്ഞ അഞ്ച് മാസമായി ദേശീയ മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്.
മുന്‍ ജമ്മുകശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഹേഷ് മിത്തല്‍ കുമാര്‍, മുന്‍ ഇന്റലിജന്‍സ് മേധാവി രാജീവ് ജെയിന് എന്നിവരെ ഉന്നതാധികാര സമിതി അംഗങ്ങളായും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ദളിത്, ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങളേതെങ്കിലും ഒന്നില്‍ നിന്ന് ഒരാളെ ഒരു സമിതിയിലേക്ക് അംഗമായി ഉള്‍പ്പെടുത്തണമെന്ന ഖാര്‍ഖെയുടെ ആവശ്യം സമിതി തള്ളി. മനുഷ്യാവകാശ കമ്മീഷനില്‍ ലഭിക്കുന്ന പരാതികളില്‍ ഭൂരിഭാഗവും സാമൂഹികപരമായി പാര്‍ശ്വവല്‍ക്കരിക്കരിക്കപ്പെട്ടവരില്‍ നിന്നാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മല്ലിഖാര്ജ്ജുന് ഖാര്‍ഖെ ആവശ്യം ഉന്നയിച്ചത്.