കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി കെ.ബി.രവി.ഐ.പി.എസ് കുളത്തൂപ്പുഴ പഞ്ചായത്ത് ചെങ്ങറ ആദിവാസി പുനരധിവാസ കോളനി സന്ദർശിക്കുകയും കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ബോധവൽകരണവും നടത്തി
. വാർഡ് മെമ്പർ ഉദയകുമാർ ആശാവർക്കർ പൊന്നമ്മ, കുളത്തൂപ്പുഴ എസ്.ഐ സുധീഷ്, സാമൂഹിക പ്രവർത്തക ധന്യാ രാമൻ, ഉൂരു മൂപ്പൻ സുരേന്ദ്രൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
വന്യജീവികളുടെ ശല്യം മൂലം കൃഷി നശിക്കുന്നതും ഗതാഗത സൗകര്യത്തിന്റെ കുറവും പരാതിയായി ഉന്നയിക്കപ്പെട്ടു. ഉന്നയിക്കപ്പെട്ട പരാതികൾ ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. കുളത്തൂപ്പുഴ പഞ്ചായത്തിലെ കടമാൻകോട് കോളനിയിലും ജില്ലാ പോലീസ് മേധാവി സന്ദർശിച്ചു.

