കൊട്ടാരക്കര : ആർ. ബാലകൃഷ്ണപിള്ളയുടെ പൂർണ്ണകായ പ്രതിമ കൊട്ടാരക്കരയിൽ സ്ഥാപിക്കണം എന്ന് ആവശ്യപെട്ടു കൊണ്ട് കേരളാ കോൺഗ്രസ് (ബി) കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻസിപ്പാലിറ്റി ചെയർമാൻ. എ. ഷാജുവിന് നിവേദനം നൽകി. രാഷ്ട്രീയ അതികായകനും, കൊട്ടാരക്കരയുടെ സമഗ്ര വികസനത്തിന് നേതൃത്വം നൽകുകയും, കേരളകോൺഗ്രസ്ന്റെ സ്ഥാപക നേതാവും, മുൻമന്ത്രി യും കൊട്ടാരക്കര പഞ്ചായത്ത് പ്രസിഡന്റും ഒക്കെ ആയിരുന്ന ആർ. ബാലകൃഷ്ണപിള്ളയുടെ പ്രതിമ സ്ഥാപിക്കാനും സ്ഥലം ലഭ്യമാക്കാനും മുൻസിപ്പാലിറ്റി മുൻ കൈ എടുക്കണം എന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് കെ. പ്രഭാകരൻ നായരുടെ നേതൃത്വത്തിൽ ഉള്ള നിവേദക സംഘത്തിൽ ജേക്കബ് വര്ഗീസ് വടക്കടത്, തൃക്കണ്ണ മങ്ങൽ ജോയിക്കുട്ടി, നീലേശ്വരം ഗോപാല കൃഷ്ണൻ, കെ എസ്. രാധാകൃഷ്ണൻ, പെരുംകുളം സുരേഷ്, വനജ രാജീവ്, കുഞ്ഞുമോൻ, കരീം, മിനികുമാരി, സബാഷ് ഖാൻ, ലീന ഉമ്മൻ തുടങ്ങിയവർ പങ്കെടുത്തു. മുൻസിപ്പൽ കൌൺസിൽ യോഗത്തിൽ ചർച്ച ചെയ്തു തീരുമാനം എടുക്കാം എന്ന് ചെയർമാനും സെക്രട്ടറി യും അറിയിച്ചു.
