2002 ൽ ഹൈദരാബാദിൽ ആരംഭിച്ച ഇന്ത്യൻ ക്രിസ്ത്യൻ സെക്കുലർ പാർട്ടി യുടെ പ്രവർത്തനങ്ങൾ കേരളത്തിൽ ആരംഭിച്ചപ്പോൾ ആദ്യമായി പ്രഖ്യാപിച്ച പ്രധാനപ്പെട്ട ചില വിഷയങ്ങളിൽ ഒന്നായിരുന്നു സംസ്ഥാനത്തു ന്യൂന പക്ഷങ്ങളുടെ അവകാശങ്ങൾ 80 ശതമാനവും ഒരു സമുദായം തന്നെ കയ്യടക്കി വെച്ചിരിക്കുന്നു അതിനു മാറ്റം വരണം എന്നുള്ളത്
എല്ലാന്യൂനപക്ഷവിഭാഗങ്ങൾക്കും സഹായങ്ങൾ വീതിച്ചു നൽകണമെന്നു പത്രസമ്മേളനങ്ങൾ വിളിച്ചു ചേർത്ത് പ്രഖ്യാപിച്ച ഏക പാർട്ടി ഐ സി എസ പി (ഇന്ത്യൻ ക്രിസ്ത്യൻ സെക്കുലർ പാർട്ടി ) യാണ് .ഈ വാർത്ത എല്ലാപത്രങ്ങളിലും വന്നിട്ടുള്ളതാണ് (പത്രകട്ടിങ് ഇതിൽ ചേർക്കുന്നുണ്ട് )
.യു ഡി ഫ് , എൽ ഡി ഫ് മാറി മാറി ഭരിച്ചിട്ടും വോട്ടിന്റെ സമയത്തു മാത്രം ദളിദരെയും ,ന്യൂനപക്ഷങ്ങളെയും വാഗ്ദാനങ്ങൾ നൽകി പറ്റിച്ചതല്ലാതെ ന്യൂനപക്ഷങ്ങൾക്കു വേണ്ടിഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല .ഇപ്പോഴത്തെ ഹൈക്കോടതി യുടെ ഉത്തരവ് കണ്ടപ്പോൾ ഐ സി എസ പി കേരളത്തിലെ ഒരു ചെറിയ പാർട്ടി ആണ് . എന്നാൽ കൂടുതൽ അണികളുള്ളപാർട്ടി ക്കാർ തഴഞ്ഞു കളഞ്ഞതും എന്നാൽ വളരെ പ്രധാനം ചെയ്യുന്നതുമായ ഈവിഷയം ജനങളുടെ ശ്രേദ്ധയിൽ പെടുത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇന്ത്യൻ ക്രിസ്ത്യൻ സെക്കുലർ പാർട്ടിയുടെ പ്രവർത്തകർ .


