കൊട്ടാരക്കര പുലമണിൽ ഇന്ത്യൻ കോഫി ഹൗസിനു സമീപം വെള്ള കെട്ടിന് കാരണം ആകുന്ന ഓട കയ്യേറ്റക്കാരിൽ നിന്നും ഒഴിപ്പിച്ചു. മുൻസിപ്പാലിറ്റി അധ്യക്ഷൻ എ. ഷാജുവിന്റെ നേതൃത്വത്തിൽ കെ എസ് ടി. പി. ഉദ്യോഗസ്ഥർ എത്തി ആണ് ഓട തെളിച്ചത്. ഇതുമൂലം പുലമണ്‍ ജംഗ്ഷനിൽ ഉണ്ടാകുന്ന വെള്ളക്കെട്ട് ഒഴുകി പോകുന്നതിനു സഹായകം ആകും. 3 മീറ്റർ ഉണ്ടായിരുന്ന തോട് ആണ് 2.5മീറ്ററോളം സ്വകാര്യ വ്യക്തികൾ മണ്ണിട്ട് നികത്തി കൈയേറിയത്. കഴിഞ്ഞ ദിവസത്തെ മഴയിൽ വലിയ വെള്ള പൊക്കം ആണ് ഈ പ്രദേശത്തു ഉണ്ടായത്. കൊട്ടാരക്കരയിൽ കയ്യേറി വച്ചിരിക്കുന്ന മുഴുവൻ ഓടകളും ഒഴിപ്പിക്കുമെന്ന് ചെയർമാൻ എ. ഷാജു പറഞ്ഞു.
