കൊല്ലം: ജില്ലയിൽ ആദ്യ ഘട്ട കോവിഡ് വാക്സിൻ (കൊവാക്സിൻ മാത്രം) സ്വീകരിച്ച് നിശ്ചിത സമയപരിധി പൂർത്തിയായവർക്കുള്ള രണ്ടാംഘട്ട വാക്സിനേഷൻ ശനിയാഴ്ച ഉണ്ടായിരിക്കുന്നതാണ്. ജില്ലയിലെ തെരഞ്ഞെടുത്ത 21 വാക്സിനേഷൻ സെൻററുകളിലാണ് വാക്സിൻ ലഭ്യമാക്കുക. വാക്സിനേഷൻ സെൻറർ തെരഞ്ഞെടുക്കുന്നതിനുള്ള ഓൺലൈൻ ബുക്കിംഗ് 28. 05.2021 വൈകുന്നേരം 7 മണി മുതൽ 8 മണി വരെ www.cowin.gov.in എന്ന വെബ്സൈറ്റ് വഴി ചെയ്യാവുന്നതാണ്. വാക്സിനേഷൻ നൽകുന്നത് പൂര്ണമായും മുൻകൂട്ടി ബുക്ക് ചെയ്തവർക്കു മാത്രമായിരിക്കും. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല.
രണ്ടാംഘട്ട വാക്സിനേഷൻ (കൊവാക്സിൻ)
ലഭ്യമാകുന്ന സെൻററുകൾ
1.താലൂക്ക് ആശുപത്രി കരുനാഗപ്പള്ളി
2.താലൂക്ക് ആശുപത്രി കൊട്ടാരക്കര
3.താലൂക്ക് അശുപത്രി പത്തനാപുരം
4.താലൂക്ക് ആശുപത്രി പുനലൂർ
5.താലൂക്ക് ആശുപത്രി ശാസ്താംകോട്ട
6.താലൂക്ക്ആശുപത്രി നീണ്ടകര
7.കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ അഞ്ചൽ
8. പ്രാഥമിക ആരോഗ്യ കേന്ദ്രം ഏരൂർ
9.കമ്മ്യൂണിറ്റിഹെൽത്ത്സെൻറർ കലയ്ക്കോട്
10.പ്രാഥമിക ആരോഗ്യ കേന്ദ്രം ആദിച്ചനല്ലൂർ
11.പ്രാഥമിക ആരോഗ്യ കേന്ദ്രം പാരിപ്പളളി
12.പ്രാഥമിക ആരോഗ്യ കേന്ദ്രം തെന്മല
13.പ്രാഥമിക ആരോഗ്യ കേന്ദ്രം പെരിനാട്
14.പ്രാഥമിക ആരോഗ്യ കേന്ദ്രം പൂയപ്പള്ളി
15.സാമൂഹിക ആരോഗ്യ കേന്ദ്രം നിലമേൽ
16.പ്രാഥമിക ആരോഗ്യ കേന്ദ്രം വള്ളിക്കാവ്
17.പ്രാഥമിക ആരോഗ്യ കേന്ദം വിളക്കൂടി
18.പ്രാഥമിക ആരോഗ്യ കേന്ദ്രം ഇളമാട്
19.വനിതാ ഹോസ്റ്റൽ,കളക്ടറേറ്റ്
20.ഇ.എസ്.ഐ എഴുകോൺ
21.എ.ആർ ക്യാമ്പ് കൊല്ലം.