ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ കാരണം മലപ്പുറം ജില്ലയില്‍ സാധാരണക്കാര്‍ തീരാദുരിതം അനുഭവിക്കുകയാണെന്ന് ടി വി ഇബ്രാഹിം എംഎല്‍എ. പല കുടുംബങ്ങളും അരപ്പട്ടിണിയിലും മുഴുപ്പട്ടിണിയിലുമാണ്. ജില്ലയിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും കോവിഡ് മാനദണ്ഡങ്ങളോടെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം. കാലവര്‍ഷവും ലോക്ഡൗണും ഒരുമിച്ച് എത്തിയതോടെ കര്‍ഷകര്‍ കനത്ത നഷ്ടം നേരിടുകയാണ്. കാര്‍ഷികോത്പന്നങ്ങള്‍ താങ്ങുവില നിശ്ചയിച്ച് സര്‍ക്കാര്‍ സംഭരിക്കണം. ദൈനംദിന ജീവിതത്തിന് പ്രയാസപ്പെടുന്നവര്‍ക്ക് സഹായം നല്കുന്ന പ്രത്യേക പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
