കരുനാഗപ്പള്ളി : നിര്‍ത്തിയിട്ടിരുന്ന കണ്ടയ്നര്‍ ലോറിയുടെ പിന്നില്‍ ഇഷ്ടിക കയറ്റി വന്ന ലോറിയിടിച്ച് ഒരാള്‍ മരിച്ചു. 4 പേര്‍ക്ക് പരിക്കേറ്റു. ദേശീയ പാതയില്‍ കരുനാഗപ്പള്ളി ലാലാജി ജംഗ്ഷനു സമീപമാണ് അപകടം. കൊല്ലത്തേക്ക് പോകുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
കരുനാഗപ്പള്ളി തൊടിയൂര്‍, വേങ്ങറ,വിളയില്‍വീട്ടില്‍ ഹുസൈന് ( 52 ) ആണ് മരണപ്പെട്ടത്.പുലര്‍ച്ചെ നാലര മണിയോടെയാണ് സംഭവം.അപകടസമയത്ത് മഴയുണ്ടായിരുന്നു. ഇതു മൂലം ഡ്രൈവറുടെ കാഴ്ച മറഞ്ഞതാകാം അപകടകാരണമെന്ന് കരുതുന്നു.ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.
ലോറിയുടെ ക്യാബിനിലുണ്ടായിരുന്ന ഹുസൈന് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഡ്രൈവര്‍ ഉള്‍പ്പടെ 4 പേര്‍ക്ക് പരുക്കേറ്റു. കരുനാഗപ്പള്ളി ഫയര്‍ഫോഴ്സ് ലോറിയുടെ ക്യാബിന് കട്ട് ചെയ്താണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.കരുനാഗപ്പള്ളി പോലീസും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.