എം. സി റോഡില്‍ കൊട്ടാരക്കര ഇഞ്ചക്കാട് നിയന്ത്രണംവിട്ട കാര്‍ റോഡരികിലെ മതിലില്‍ ഇടിച്ചുകയറി കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ മരിച്ചു. വയനാട് പനമരം ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ മണികണ്ഠന്(52) ആണ് മരിച്ചത്.
അടൂര്‍ പറക്കോട് സ്വദേശിയായ ഇദ്ദേഹം കുടുംബത്തോടൊപ്പം വയനാട് തവിഞാലില് ആണ് താമസം. ഇന്ന് പുലര്‍ച്ചെ ഒന്നിന് ഇഞ്ചക്കാട് ജംഗ്ഷന് സമീപം വച്ചായിരുന്നു അപകടം.
സഹപ്രവര്‍ത്തകനായ നീലേശ്വരം സ്വദേശിയുടെ പിതാവിന്റെ മരണത്തിനു വന്നതാണ് മണികണ്ഠന്. രാത്രിയില്‍ കനത്ത മഴയില്‍ കാര്‍ നിയന്ത്രണം വിട്ടതാണെന്ന് കരുതുന്നു.
മണികണ്ഠനാണു കാര്‍ ഡ്രൈവ് ചെയ്തിരുന്നത്. പൊലീസിന്റെ സഹായത്തോടെ മണികണ്ഠനെ കൊട്ടാരക്കര താലൂക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാന്‍ ആയില്ല. കൊട്ടാരക്കര പൊലീസ് കേസ് എടുത്തു.