തിരുവനന്തപുരം : സംസ്ഥാനത്തു ഒൻപതാം തരംവരെ ഉള്ള കുട്ടികൾക്ക് അടുത്ത ക്ലാസുകളിലേക്ക് സ്ഥാനക്കയറ്റം നൽകുന്നതിനുള്ള ഉത്തരവ് പുറത്തിറങ്ങി . സംസ്ഥാനത്തു കോവിഡ് അതി വ്യാപനം രൂക്ഷമാകുന്ന അവസരത്തു സ്കൂളുകളിൽ ഓൺലൈൻ പഠനസംവിടാനാണ് ക്രമീകരിച്ചിരുന്നു.സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ ക്ലാസ് കയറ്റം, വിടുതല്‍ സര്‍ട്ടിഫിക്കറ്റ്, പ്രവേശനം എന്നിവ സംബന്ധിച്ചാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. വര്‍ക്ക് ഫ്രം ഹോം സൗകര്യം പ്രയോജനപ്പെടുത്തി അധ്യാപകര്‍ മെയ് 25നകം പ്രമോഷന് നടപടികള്‍ പൂര്‍ത്തിയാക്കണം എന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു. 2021-22 വര്‍ഷത്തേക്കുള്ള പ്രവേശനം മെയ് 18ന് ആരംഭിക്കണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ആയിരിക്കണം, ലോക്ക് ഡൗൺനു ശേഷം രേഖകൾ പരിശോദിച്ചു പ്രേവേശന നടപടികൾ പൂർത്തിയാക്കാനുമാണ് നിർദേശം.
