കോവിഡ് അതിവ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ മരണസംഖ്യയില്‍ വര്‍ദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,329 പേര്‍ക്കാണ് മഹാമാരി ബാധിച്ച് ജീവന് നഷ്ടമായത്. പുതിയ രോഗബാധിതരുടെ എണ്ണം ഇന്നും മൂന്ന് ലക്ഷത്തിന് താഴെയാണ്. വിവിധ സംസ്ഥാനങ്ങളിലായി 2.63 ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനങ്ങൾ പലതും പൂർണ്ണമായി ലോക്ക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിലും കോവിഡ് കേസ്കൾ ഉയരുന്നതും ആശങ്ക ഉളവാക്കുന്നു.രാജ്യത്ത് ഏറ്റവും അധികം രോഗ്യവ്യാപനം കര്‍ണാടകയിലാണ്. 38,603 പേര്‍ക്കാണ് സംസ്ഥാനത്ത് പുതുതായി രോഗം ബാധിച്ചത്. തമിഴ്നാട്ടിലും പുതിയ കേസുകള്‍ 30,000 കടന്നു. മഹാരാഷ്ട്രയില്‍ 26,616 പോസിറ്റിവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആയിരത്തിലധികം പേരാണ് സംസ്ഥാനത്ത് മാത്രം കോവിഡ് ബാധിച്ച് മരിച്ചത്.
