കോവിഡ് രോഗികൾക്ക് ആശ്വാസമായി ഡി.ആര്.ഡി.ഒ വികസിപ്പിച്ച കോവിഡ് മരുന്ന് ജൂണ്‍ ആദ്യ വാരം മുതല്‍ ലഭ്യമാകും.ആദ്യ ഘട്ടത്തില്‍ ഈ മരുന്ന് എയിംസ്, സൈനിക ആശുപത്രികള്‍, ഡിആര്‍ഡിഒ ആശുപത്രികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മാത്രമേ ഇപ്പോൾ ലഭ്യമാകൂവെന്നും ജൂണ്‍ മുതല്‍ രാജ്യത്തെ എല്ലാ ആശുപത്രികളിലും മരുന്നെത്തുമെന്നും ഡിആര്‍ഡിഒ ചെയര്മാന് ജി.സതീഷ് റെഡ്ഡി പറഞ്ഞു.പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധനും ചേര്‍ന്നാണു മരുന്നു പുറത്തിറക്കിയത്. ഡിആര്‍ഡിഒയുടെ ഭാഗമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ മെഡിസിന് ആന്‍ഡ് അലൈഡ് സയന്‍സസ് (ഇന്മാസ്), ഹൈദരാബാദ് ആസ്ഥാനമായ ഡോ. റെഡ്ഡീസുമായി ചേര്‍ന്നാണ് ഇതു വികസിപ്പിച്ചത്. വിവിധ വൈറസ് വകഭേദങ്ങള്‍ക്കെതിരെ ഇതു ഫലപ്രദമാകുമെന്നാണു പ്രതീക്ഷ. എല്ലാ പ്രായമുള്ളവരിലും ഒരേ ഫലം നല്‍കുന്നതായും ഡിആര്‍ഡിഒ അറിയിച്ചു.
