കൊവിഡ് ഭേദമായവരില്‍ കണ്ടു വരുന്ന അപകടകരമായ അണുബാധയാണ് മ്യൂക്കോര്മൈസോസിസ്. ഇതിനെ ബ്ലാക്ക് ഫംഗസ് എന്നും അറിയപ്പെടും. ഇപ്പോള്‍ രാജ്യത്ത് പലയിടത്തും ഈ രോഗബാധ കണ്ടെത്തുകയും മരണങ്ങള് സ്ഥിരീകരിക്കുകയും ചെയ്തു.ഈ രോഗാവസ്ഥ തടയാന്‍ മുന്‍കരുതലുകള്‍ അനിവാര്യമാണ്. ഫംഗസ് അണുബാധ മൂലമുണ്ടാകുന്ന സങ്കീര്‍ണ്ണമായ രോഗാവസ്ഥയാണ് മ്യൂക്കോര്മൈസോസിസ്. അന്തരീക്ഷത്തിലെ ഫംഗസുമായി സമ്ബര്‍ക്കം പുലര്‍ത്തുന്നതിലൂടെ രോഗപ്രതിരോധ ശേഷി കുറഞ്ഞവരില്‍ പിടിപെടുന്ന രോഗമാണ് മ്യൂക്കോര്മൈസോസിസ്. വായുവിലൂടെയും ചാര്‍മത്തിലുണ്ടാകുന്ന മുറിവുകള്‍, പോറലുകള്‍ എന്നിവ വഴിയും ഫംഗസ്ബാധ ഉണ്ടാകാം.
