കൊട്ടാരക്കര : കോവിഡ് അതിവ്യാപനം തടയുന്നതിനായി പൊതു ജന പങ്കാളിത്തത്തോടെ കെ.എൻ.ബാലഗോപാൽ നിയോജക മണ്ഡലത്തിൽ നടപ്പാക്കിയ വെഹിക്കിൾ ചലഞ്ച് , കെയർ കൊട്ടാരക്കര പദ്ധതികളിലൂടെ ലഭിച്ച വാഹനങ്ങളും ആരോഗ്യ സുരക്ഷാ ഉപകരണങ്ങളായ പൾസ് ഓക്സിമീറ്റർ , പി പി ഇ കിറ്റ്, മാസ്ക്ക് എന്നിവ നിയുക്ത എം എൽ എ കെ.എൻ.ബാലഗോപാൽ മുൻസിപ്പൽ ചെയർമാൻ എ.ഷാജുവിന് കൈമാറി. വൈസ് ചെയർപേഴ്സൻ അനിതഗോപൻ , സ്ഥിരം സമിതി ചെയർമാന്മാരായ എസ്.ആർ.രമേശ് , ഫൈസൽ ബഷീർ , സി.പി.ഐ എം ഏരിയാ സെക്രട്ടറി പി.കെ.ജോൺസൺ , നഗരസഭ മുൻ വൈസ് ചെയർമാൻ സി. മുകേഷ് , സെക്രട്ടറി പ്രദീപ് കുമാർ എന്നിവർ പങ്കെടുത്തു.
ചിത്രം : ആരോഗ്യ സുരക്ഷാ ഉപകരണങ്ങൾ കൊട്ടാരക്കര നഗരസഭ ചെയർമാൻ എ.ഷാജുവിന് കെ.എൻ.ബാലഗോപാൽ കൈമാറുന്നു.