യുഎന്‍ രക്ഷാസമിതിയിൽ പാലസ്തീന് പിന്തുണയുമായി ഇന്ത്യ.ഇസ്രയേല്‍-പലസ്തീന് സംഘര്‍ഷത്തില്‍ അതൃപ്തി രേഖപ്പെടുത്തി ഇന്ത്യ. യുഎന്‍ രക്ഷാസമിതിയിലാണ് ഇന്ത്യ അതൃപ്തി രേഖപ്പെടുത്തിയത്.ഇസ്രയേലും പലസ്തീനും സംയമനം പാലിക്കണമെന്നും പിരിമുറുക്കം വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്മാറണമെന്നും ഇന്ത്യ അറിയിച്ചു.ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂര്‍ത്തി രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്. ഇസ്രായേലിലെ ജനങ്ങളെ ലക്ഷ്യമിട്ട് വിവേകശൂന്യമായ റോക്കറ്റ് ആക്രമണങ്ങളാണ് ഹമാസ് നടത്തുന്നതെന്നും ഒരു ഇന്ത്യന്‍ പൗരയുടെ ജീവനും ആക്രമണത്തില്‍ നഷ്ടമായതായും അദ്ദേഹം പറഞ്ഞു.ഇസ്രായേലിലെ അഷ്കലോണില്‍ ജോലി ചെയ്യുകയായിരുന്ന മലയാളി നഴ്സ് സൗമ്യയുടെ മരണത്തിലും നിലവിലെ സംഘര്‍ഷത്തില്‍ ജീവന് നഷ്ടമായ മറ്റുളളവര്‍ക്കും തിരുമൂര്‍ത്തി രാജ്യത്തിന്റെ ആദരാഞ്ജലി അര്‍പ്പിച്ചു.
