കൊറോണ വൈറസിന്റെ വ്യാപനത്തോടെയായിരുന്നു സാനിറ്റൈസറിന്റെ ഉപയോഗം വളരെ വേഗം പ്രചാരത്തിലായത്. അതിന് മുന്‍പ് ചുരുക്കം ചിലര്‍ മാത്രം ഉപയോഗിച്ചിരുന്ന ഒന്നായിരുന്നു ഹാന്‍ഡ് സാനിറ്റൈസര്‍. കോവിഡിനെ തുരത്താന്‍ ഉള്ള പ്രധാന മാര്‍ഗങ്ങളില്‍ ഒന്നാണ് സാനിറ്റൈസര്‍. എന്നാല്‍ എന്നാല്‍, അമേരിക്കയിലെ മാരിലാന്റിലുള്ള ഒരു യുവാവ് സാനിറ്റൈസര്‍ അശ്രദ്ധമായി ഉപയോഗിച്ചതുകൊണ്ട് മരണം കണ്മുന്നില് കണ്ടിരിക്കുകയാണ്. പാര്‍ക്കിങ്ങ് സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന സ്വന്തം കാറില്‍ ഡ്രൈവിംഗ് സീറ്റിലിരുന്ന് പുകവലിക്കുകയായിരുന്നു ഈ യുവാവ്. പുകവലിയുടെ ഇടയില്‍ത്തന്നെ സാനിറ്റൈസര്‍ പ്രയോഗവും കൂടി നടത്തിയതാണ് തീപിടിക്കാന്‍ കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വളരെ പെട്ടന്നു കാറിന്റെ ഡോര്‍ തുറന്ന് പുറത്തേക്ക് ചാടിയതുകൊണ്ട് യുവാവ് ചെറിയ പൊള്ളലുകളോടെ രക്ഷപ്പെട്ടു. മോണ്ട്ഗോമെറി കൗണ്ടിയിലെ ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസ് വക്താവായ പീറ്റ് പിരിങ്ങര് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍, ഒരു തുറസ്സായ പാര്‍ക്കിംഗ് സ്ഥലത്ത് പെട്ടന്ന് ഒരു കാറിനുള്ളില്‍ നിന്ന് തീ ആളി പടരുന്നതും ഡ്രൈവര്‍ ചാടി ഇറങ്ങന്നതും കാണാം. തക്കസമയത്ത് അഗ്നിശമന സേനാംഗങ്ങള്‍ എത്തിയത് കൊണ്ട് സ്ഥിതിഗതികള്‍ നിയന്ത്രിക്കാനായി.
