മാസങ്ങളായി വീട്ടിൽ ഒറ്റക്ക്താമസിക്കുന്ന താമസിക്കുന്ന വൃദ്ധമാതാവ് വളളക്കടവ് സ്വദേശിനി പൊടിയമ്മയ്ക്കാണ് കൊല്ലം റൂറൽ പിങ്ക് പോലീസ് സഹായഹസ്തവുമായി എത്തിയത്. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന പൊടിയമ്മയ്ക്ക് മരുന്ന് വാങ്ങാനോ ചികിത്സിയ്ക്കുന്ന ഡോ ക്ടറെ കാണാനോ നിർവ്വാഹമില്ലാതെയായി. ഭർത്താവ് ഒരു വർഷം മുൻപ് മരണപ്പെട്ടു പോവുകയും മകൾ വിവാഹം കഴിഞ്ഞ് വിദേശത്ത് ആയതിനാലും മകൻ ജോലി സംബന്ധമായി ചെന്നൈയിൽ ആയതിനാലും തനിച്ചാകുകയായിരുന്നു ഈ വൃദ്ധമാതാവ്. കഴിച്ചു കൊണ്ടിരുന്ന മരുന്ന് തീർന്നതിനാൽ പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും കിട്ടാഞ്ഞതിനാൽ ചികിത്സ നടത്തിയ ഹോസ്പിറ്റലിൽ ബന്ധുവായ ജീവനക്കാരിയോട് വിവരം പറഞ്ഞു. ജോലി സംബന്ധമായ കാരണങ്ങളാൽ എത്തിയ്ക്കാൻ കഴിയില്ല എന്ന് അറിയിപ്പ് കിട്ടി. വിവരമറിഞ്ഞ പിങ്ക് പോലീസ് ഒട്ടും താമസിയാതെ മീയണ്ണൂർ അസ്സീസ്സിയ മെഡിക്കൽ കോളേജിലെത്തി മരുന്നുകൾ ശേഖരിച്ച് വീട്ടമ്മ താമസിയ്ക്കുന്ന വീട്ടിലെത്തി മരുന്നുകൾ കൈമാറുകയായിരുന്നു. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ലീന , മേരി മോൾ എന്നിവരാണ് സഹായത്തിന് എത്തിയത്.
