Asian Metro News

ജനങ്ങൾ കാലഘട്ടത്തിന്റെ ആവശ്യകത മനസിലാക്കി പ്രവർത്തിക്കുന്നു

 Breaking News
  • റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്ന പ്രദേശവാസികളുടെ ആവിശ്യമനുസരിച്ച് യൂത്ത് കോൺഗ്രസ്സ് ഉമ്മന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. ഉമ്മന്നൂർ : നെല്ലിക്കുന്നം, ചെപ്ര റോഡിന്റെ ശോചനീയാവസ്ഥ എത്രയും പെട്ടന്ന് പരിഹരിച്ച് സഞ്ചാരയോഗ്യമാക്കണം എന്ന പ്രദേശവാസികളുടെ ആവിശ്യമനുസരിച്ച് യൂത്ത് കോൺഗ്രസ്സ് ഉമ്മന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. വളരെയധികം വാഹന തിരക്കേറിയ ഈ റോഡിന്റെ അവസ്ഥ കഴിഞ്ഞ 16 വർഷക്കാലമായി...
  • ഫാമിലി കൗൺസിലർ ഒഴിവ് തിരുവനന്തപുരം : പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഗവ: മഹിളാ മന്ദിരത്തിൽ ഒരു മൾട്ടി ലിംഗിസ്റ്റിക് ഫാമിലി കൗൺസിലറുടെ ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.മലയാളം, ഹിന്ദി, ഇംഗ്ളീഷ് ഭാഷകൾ എഴുതാനും സംസാരിക്കാനും കഴിയുന്ന എം.എസ്.ഡബ്ളിയു, എം.എ സോഷ്യോളജി, എം.എ സൈക്കോളജി എന്നിവയിലേതെങ്കിലും യോഗ്യതയുള്ള...
  • തൊഴിലുറപ്പ് പദ്ധതിയില്‍ എന്‍ജിനീയര്‍ ഒഴിവ് പാലക്കാട്‌: കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രെഡിറ്റഡ് എന്‍ജിനീയറുടെ നിലവിലുള്ള ഒഴിവിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബിടെക്. അഗ്രി/ സിവില്‍ എഞ്ചിനീയറിംഗ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ബിടെക് അഗ്രി. യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഈ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം....
  • അപേക്ഷ ക്ഷണിച്ചു കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ വിവിധ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 23 വരെ അപേക്ഷിക്കാം. അപേക്ഷകൾ നേരിട്ടോ തപാലിലോ നൽകണം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in....
  • തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആന്റ് അനിമേഷൻ ഫിലിംമേക്കിഗിൽ 12 മാസത്തെ കോഴ്‌സിന് എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രിയുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് 9188665545, 0471 2325154....

ജനങ്ങൾ കാലഘട്ടത്തിന്റെ ആവശ്യകത മനസിലാക്കി പ്രവർത്തിക്കുന്നു

ജനങ്ങൾ കാലഘട്ടത്തിന്റെ ആവശ്യകത മനസിലാക്കി പ്രവർത്തിക്കുന്നു
May 17
14:37 2021

.

കൊട്ടാരക്കര : കേരളത്തിലെ ജനങ്ങൾ കാലഘട്ടത്തിന്റെ ആവശ്യകത മനസിലാക്കി പ്രവർത്തിക്കുന്നത് പ്രശംസനീയമാണന്ന് നിയുക്ത എം എൽ എ കെ.എൻ.ബാലഗോപാൽ പറഞ്ഞു. കെയർ കൊട്ടാരക്കര പദ്ധതിയിലൂടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നിയോജക മണ്ഡലത്തിലെ മുഴുവൻ വാർഡുകളിലും നൽകുന്ന ആരോഗ്യ സുരക്ഷാ ഉപകരണങ്ങളുടെ മണ്ഡലം തല ഉദ്ഘാടനം ഉമ്മന്നൂർ ഗ്രാമപഞ്ചായത്തിൽ നിർവ്വഹിക്കുകയായിരുന്നു ബാലഗോപാൽ. ഈ മഹാമാരിയുടെ അതിവ്യാപനം തടയുന്നതിന് വേണ്ടിയുള്ള നമ്മുടെ പ്രവർത്തനങ്ങൾക്ക് മണ്ഡലത്തിലെ ജനങ്ങളുടെ വലിയ സഹായമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഒരു വാർഡിൽ കുറഞ്ഞത് ഒരു വാഹനം എന്നതാണ് നമ്മുടെ ലക്ഷ്യം. കോ വിഡ് രോഗികളെ പരിശോധനക്ക് വിധേയമാക്കാനും മരുന്നുകളും മറ്റും വീടുകളിൽ എത്തിക്കുവാനും വേണ്ടിയാണിത്. വെഹിക്കിൾ ചലഞ്ചിലൂടെ ലഭിച്ചതും ഉമ്മന്നൂർ പഞ്ചായത്തിന് നൽകുന്നതുമായ വാഹനങ്ങളുടെ ലിസ്റ്റും പൾസ് ഓക്സിമീറ്ററുകളും പ്രസിഡൻറ് അമ്പിളി ശിവൻ ബാലഗോപാലിൽ നിന്നും ഏറ്റുവാങ്ങി. പഞ്ചായത്തിലെ ആശാ വർക്കർമാർക്കുള്ള പി പി ഇ കിറ്റിന്റെ വിതരണവും നടത്തി. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ജയശ്രീ വാസുദേവൻ , ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി.അലക്സാണ്ടർ , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബെൻസി ടീച്ചർ , സിനി ജോസ് , സി പി ഐ എം ഏരിയാ സെക്രട്ടറി പി.കെ.ജോൺസൺ , ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ കെ.പ്രതാപകുമാർ, പി.ജെ.മുരളീധരനുണ്ണിത്താൻ സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം എ.നവാസ് , പഞ്ചായത്ത് മെമ്പർമാർ , സെക്രട്ടറി സി.അലക്സ് എന്നിവർ പങ്കെടുത്തു.

About Author

Rinto Reji

Rinto Reji

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment