കോട്ടാത്തല പണയിൽ ദേവി ക്ഷേത്രത്തിൽ നിന്നും കോവിഡ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്ന ഭവനങ്ങളിലേക്ക് ക്ഷേത്രത്തിന്റെ പരിധിയിൽവരുന്ന നെടുവത്തൂർ മൈലം പഞ്ചായത്തുകളിൽ ഉൾപ്പെട്ട ഏഴ് വാർഡിലെ നൂറ്റി പത്തോളം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. ദേവസ്വം ട്രസ്റ്റ് പ്രസിഡന്റ് എൻ സാബുവിന്റെ സാന്നിധ്യത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് സുമാലാൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ശ്രീമതി ലീലാമ്മ, ആർ ബിന്ദു എന്നിവർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീ രാജേഷ്,ശ്രീ.എം എസ് ശ്രീകുമാർ, ശ്രീ ഗോപകുമാർ, ശ്രീമതി മിനി, ശ്രീ എസ് ത്യാഗരാജൻ, ശ്രീമതി എംസി രമണി എന്നിവർ സംബന്ധിച്ചു
