കൊട്ടാരക്കര. ശാന്തഗിരി ആശ്രമത്തിലെ വാഹനമാണ് രാവിലെ 6.30ന് പാലുകൊണ്ട് പോകും വഴി റോഡിലെ പുല്ലിൽ തെന്നി തോട്ടിലേക്കു മറിയുകയായിരുന്നു. പള്ളിക്കൽ ശാന്തി ഗിരി ആശ്രമത്തിനടുത്തുള്ള അമ്മിണിപാലത്തിന് സമീപമാണ് കാർ മറിഞ്ഞത്. പണയിൽ പാൽ സൊസൈറ്റിലേക്ക് പാൽ കൊണ്ട് പോകും വഴിയാണ് സംഭവം. ആർക്കും അപകടമില്ല. തോട്ടിൽ ഒഴുക്കുണ്ടായിരുന്നതുകൊണ്ട് സമീപവാസികളായ ദിലീപ്, ബാബു എന്നിവർ കയർ കൊണ്ട് വന്നു കാർ കെട്ടിയിടുകയും പിന്നീട് ജെ സി ബി യുടെ സഹായത്താൽ കാർ കരയിൽ എത്തിച്ചു
