ഇസ്രയേലില്‍ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം ഇന്ന് തന്നെ ഇന്ത്യയിലേക്ക് കൊണ്ട് വരും ഇതിനായുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ഇന്ത്യന്‍ എംബസി വിദേശകാര്യ സഹമന്ത്രി വി.മുരളിധരനെ അറിയിച്ചു. ടെല്‍ അവീവില്‍ നിന്ന് പ്രത്യേകവിമാനത്തിലാണ് മ്യതദേഹം ഡല്‍ഹിയില്‍ എത്തിയ്ക്കുക. ഡല്‍ഹിയില്‍ നാളെ പുലര്‍ച്ചയോടെ എത്തുന്ന മ്യതദേഹം തുടര്‍ന്ന് കേരളത്തിലേക്ക് വായു മാര്‍ഗ്ഗം കൊണ്ട് വരും. അതെസമയം ഇന്ത്യക്കാർ സുരക്ഷിത സ്ടലങ്ങളിലേക്കു മാറി താമസിക്കണമെന്നു ഇന്ത്യൻ എംബസ്സി നിർദേശം നൽകിയിട്ടുണ്ട്. അടിയന്തിര ഘട്ടങ്ങളിൽ സഹായം എത്തിക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും നിർദേശമുണ്ട്. മലയാളം ഉൾപ്പടെ നാല് ഭാഷകളിൽ ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചുകൊണ്ടിരിക്കുക്കുകയാണ് .
