ഓടനാവട്ടം : കഴിഞ്ഞ ദിവസമുണ്ടായ അതി ശക്തമായ മഴയിൽ പരുത്തിയറ മേരി വില്ലയിൽ ക്യാപ്റ്റൻ – ജോണിന്റെ 20 മീറ്റർ പൊക്കമുള്ള കൂറ്റൻ മതിൽ – വേളൂർ തെക്കേതിൽ ജോണിന്റെ ഭവനത്തിലേക്ക് ഇടിഞ്ഞുവീണു. കാർ പോർച്ചിൽ ഉണ്ടായിരുന്ന സ്കൂട്ടറിനും, വീടിനും കേടുപാടുകൾ സംഭവിച്ചു.



