ഡെറാഡൂൺ: കൊറോണ വൈറസ്സിനും ജീവിക്കാൻ അനുവാദമുള്ള ജീവിയാണെന്നു ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. സ്വകാര്യ വാർത്ത ചാനലിനോട് സംസാരിക്കവെയാണ് ബി ജെ പി നേതാവുകൂടിയായ ത്രിവേന്ദ്ര സിംഗ് റാവത്ത്ന്റെ പ്രതികരണം. ദാർശനികമായ ചിന്ദിക്കുമ്പോ കോറോണയും നമ്മെ പോലെ ഭൂമിയിൽ ജീവിക്കാൻ അനുവാദമുള്ള ജീവിയാണെന്നും, ബുദ്ധിമാനായ മനുഷ്യൻ അതിനെ ഇല്ലാതെയാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു അതിനാല്‍ തന്നെ വൈറസ് നിരന്തരം ജനിതകമാറ്റത്തിന് വിധേയമാകുന്നു’ ഇതായിരുന്നു ത്രിവേന്ദ്രയുടെ പ്രസ്താവന.
