കോഴിക്കോട് : മെഡിക്കൽ കോളേജ് സ്റ്റേഷൻ പരിധിയായ കൊമ്മേരി പ്രദ്ദേശത്തുള്ള ഒരു കൂട്ടം സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മയിൽ കോവിഡ് എന്ന മഹാമാരി അതിരൂക്ഷമായി കൊണ്ടിരിക്കുന്ന സമയത്ത് പോലും മെഡിക്കൽ കോളേജ് ആശുപത്രിയിൽ രക്തത്തിന്ന് ബുദ്ധിമുട്ട് അനുഭവപ്പെടരുത് എന്ന ലക്ഷ്യത്തോടെ രക്തം നൽകുന്നതിന്ന് തയ്യാറായി സ്വമനസ്സാ മുന്നോട്ട് വന്നിട്ടുള്ള 40 – ഓളം സന്നദ്ധ പ്രവർത്തകരെ സ്റ്റേഷൻ പരിധിയായ തൊണ്ടയാട് വെച്ച് ബഹുമാനപ്പെട്ട മെഡിക്കൽ കോളേജ് സി ഐ ബെന്നി ലാലു ഈ ഉദ്ധ്യമത്തിലേക്ക് സ്വാഗതം ചെയ്തും അഭിനന്ദനങ്ങൾ അറിയിച്ചും വേണ്ട ഉപേദശ നിർദ്ധേശങ്ങൾ കൊടുത്തും സംസാരിക്കുകയുണ്ടായി പ്രസ്തുത ചടങിൽ പ്രിൻസിപ്പിൾ എസ് ഐ ടോണി പ്രവർത്തകർക്ക് ഒരായിരം അഭിനന്ദനങൾ അറിയിക്കുകയും ചെയ്തു


