ദുബായ് : യു.എ.ഇ. വാക്സിനേഷൻ ജനങ്ങളിൽ എത്തിക്കുന്നതിൽ മാതൃകയായി 70 % ത്തോളം ആളുകൾ വാക്സിൻ സ്വീകരിച്ചതായി കണക്കുകൾ പറയുന്നു. യു.എ.ഇ.യില്‍ 1477 പേര്‍കൂടി കോവിഡ് വൈറസ് രോഗമുക്തി നേടിയതായി ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗമുക്തി 5,20,882 ആയിട്ടുണ്ട്.രണ്ടുപേര്‍കൂടി മരിച്ചതോടെ മരണം 1619-ലെത്തി. ഇതേസമയം 24 മണിക്കൂറിനിടെ നടത്തിയ 2,10,362 പരിശോധനയില്‍ 1508 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിന കോവിഡ് സംഖ്യ 2000-ത്തിനും താഴെയാണ് എന്നത് ആശ്വാസമാണ്.
