തിരുവനന്തപുരം : സംസ്ഥാനത്തു കോവിഡ് സ്ഥിതിഗതികൾ രൂക്ഷമായി തന്നെ തുടരുകയാണ്. രോഗികളുട എണ്ണത്തിൽ കുറവ് വന്നിട്ടില്ല മാത്രമല്ല ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കൂടിവരുന്ന സാഹചര്യത്തിലാണ് ലോക്ക് ഡൗൺ വീണ്ടും നീട്ടിയേക്കും എന്ന വാർത്തകൾ പുരത്തു വരുന്നത്. ഇന്നത്തേയും നാളത്തേയും കൊവിഡ് കേസുകള്‍ വിലയിരുത്തിയാകും ലോക്ക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുക. കഴിഞ്ഞ ശനിയാഴ്ച്ച മുതല്‍ അടുത്ത ഞായറാഴ്ച്ച വരെയാണ് നിലവില്‍ ലോക്ഡൗണ്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാവണമെങ്കില്‍ ഏതാനും ദിവസങ്ങള്‍ കൂടി ലോക്ഡൗണ്‍ തുടരണമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. ഇതുസംബന്ധിച്ച് നാളെയോ മറ്റന്നാളോ സര്‍ക്കാര്‍ തീരുമാനമെടുക്കും.എന്നാല്‍, അവസാഘട്ടത്തില്‍ മാത്രമേ ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനമുണ്ടാവൂ എന്ന് ഇന്നലത്തെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കിയിരുന്നു.
