ആർ. ബാലകൃഷ്ണപിള്ള യുടെ ദേഹവിയോഗത്തിലൂടെ നഷ്ടംആയതു ധീരനായ തൊഴിലാളിനേതാവിനെ ആണെന്ന് കെ. റ്റി. യൂ. സി. (ബി )കൊട്ടാരക്കര നിയോജകമണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. ഉന്നതമായ വ്യക്തിത്വവും തന്റേടവും ആർജ്ജവവും വ്യത്യസ്തസ്വഭാവവും ഉള്ള നേതാവ് ആയിരുന്നു.
കശുവണ്ടിതൊഴിലാളികളുടെ അവകാശങ്ങൾ നേടിഎടുക്കുന്നതിൽ മുന്നിൽ നിന്നു സമരം നയിച്ച പോരാളിയെ ആണ് നഷ്ടം ആയതെന്നു യോഗം ചൂണ്ടികാട്ടി. പ്രതികൂലസാഹചര്യങ്ങളെ ധീരമായി നേരിട്ടഅസാമാന്യ മനുക്കരുത് ഉണ്ടായിരുന്നു അദ്ദേഹത്തിന്. തൊഴിലാളി പ്രസ്ഥാനതിന് പകരം വയ്ക്കാൻ ഇല്ലാത്ത നേതാവ് ആയിരുന്നു ബാലകൃഷ്ണപിള്ളഎന്ന് യോഗം അനുസ്മരിച്ചു.
പെരുകുളംസുരേഷ് അധ്യക്ഷൻ ആയ യോഗത്തിൽ പാർട്ടി ജില്ലാ പ്രസിഡന്റ് എ. ഷാജു ഉത്ഘാടനം ചെയ്തു. ജേക്കബ്വര്ഗീസ് വടക്കടത്തു…കെ ശങ്കരൻകുട്ടി, നീലേശ്വരംഗോപാലകൃഷ്ണൻ, ആനയം തുളസി, കൃഷ്ണൻകുട്ടിനായർ, കെ . എസ്. രാധാകൃഷ്ണൻ,കരീം ജോർജ്കുട്ടി, പെരുംകുളം രാജീവ്, തുളസിധരക്കുറുപ്പ് തുടങ്ങി യവർ പങ്കെടുത്തു.