ഇന്ത്യയില്‍ പടര്‍ന്നു പിടിക്കുന്ന കോവിഡ് വൈറസിന്റെ പുതിയ വകഭേദം ആകുലത ഉണര്‍ത്തുന്നതെന്ന് ലോകാരോഗ്യ സംഘടന. ആദ്യത്തേതിനേക്കാള്‍ സാംക്രമികവും മാരകവും ഭയപ്പെടേണ്ടതുമാണ് വൈറസിന്റെ പുതിയ വകഭേദമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കി.
കോവിഡ് വൈറസിന്റെ രൂപാന്തരമായ B.1.617 ആണ് രാജ്യത്ത് ഇപ്പോള്‍ പടര്‍ന്നുപിടിക്കുന്നത്. ചൊവ്വാഴ്ച പുറത്തിറങ്ങുന്ന പ്രതിവാര റിപ്പോര്‍ട്ടില്‍ ഇതേ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഡബ്ള്യുഎച്ച്ഒ പുറത്തുവിടുമെന്നാണ് അറിയുന്നത്.അതേസമയം രാജ്യത്ത് ഞായറാഴ്ച മാത്രം 3,66,161 കോവിഡ് കേസുകളാണ് പുതുതായി ഇന്ത്യയില്‍ റിപ്പോര്‍ട് ചെയ്തത്. 37,54 പേര്‍ക്ക് ജീവന് നഷ്ടമാവുകയും ചെയ്തു. രാജ്യത്തെ ആകെ കോവിഡ് മരണം മൂന്ന് ലക്ഷത്തോട് അടുക്കുകയാണ്.
