തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന ബിജെപി ജില്ലാ യോഗത്തിൽ നേതാക്കളുടെ തമ്മിലടി. സംസ്ഥാന ട്രഷറർ ജെ ആർ പത്മകുമാർ, സംസ്ഥാന സെക്രട്ടറി എസ് സുരേഷ് എന്നിവരാണ് പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്. നെടുമങ്ങാട് മണ്ഡലത്തിൽ ജെ ആർ പത്മകുമാറിന് പകരം ശോഭാ സുരേന്ദ്രനോ, വി വി രാജേഷോ ആയിരുന്നെങ്കിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാനാകുമായിരുന്നെന്ന മണ്ഡലം പ്രസിഡന്റ് വിജയകുമാറിന്റെ പരാമർശമാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്.
