കൊട്ടാരക്കര : പോലീസിനെ വെട്ടിച്ച് കടന്ന കഞ്ചാവ് കേസിലെ പ്രതി പിടിയിൽ 09.05.2021 ഉച്ചക്ക് രണ്ട് മണിയോടുകൂടി കെ.എൽ.11.എ.ജെ-3796 നമ്പർ ഇന്നോവ കാറിർ കഞ്ചാവുമായി വരവെ പോലീസ് കൊട്ടാരക്കര വച്ച് തടഞ്ഞെങ്കിലും പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞെങ്കിലും പോലീസ് പിൻ തുടർന്നതിനെ തുടർന്ന് ഗോവിന്ദമംഗലം ഡീസന്റ് മുക്ക് ഭാഗത്ത് വാഹനം ഉപേക്ഷിച്ച് കടക്കുകയായിരുന്നു. കാറിൽ നിന്ന് രണ്ട് കിലോവരുന്ന രണ്ട് പായ്ക്കറ്റ് കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. വാഹനത്തിന്റെ ഉടമയും വാഹനത്തിൽ ഉണ്ടായിരുന്ന ഒന്നാം പ്രതിയായ കുളക്കട മഠത്തിനാപ്പുഴ എന്ന സ്ഥലത്ത് ആലുംമൂട്ടിൽ വീട്ടിൽ സുരേന്ദ്രൻനായർ മകൻ 25 വയസുള്ള വിഷ്ണു എന്ന് വിളിക്കുന്ന സൗരവിനെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു.
