ആലപ്പുഴ: ലോക്ക്ഡൗൺ ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങിയ വയോധികന്റെ കാലു പിടിച്ച് വീട്ടിലേക്ക് മടക്കി അയച്ച് എസ്.ഐയെ അനുമോദിച്ച് പഞ്ചായത്ത് ഭരണസമിതി. തോട്ടപ്പള്ളി തീരദേശ പൊലീസ് സ്റ്റേഷനിലെ എസ്.ഐ കമലനാണ് ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ വയോധികന്റെ കാലുപിടിച്ചത്. ലോക്ക്ഡൗൺ പരിശോധനയുടെ ഭാഗമായി തോട്ടപ്പള്ളി ഒറ്റപ്പന ഭാഗത്തു വച്ചാണ് വയോധികന്റെ പൊലീസിന് മുന്നിൽപ്പെട്ടത്. വഴിയരികില്‍ നിന്ന വയോധികനോട് എന്തിനാണ് പുറത്തിറങ്ങിയെതന്ന് തിരക്കിയെങ്കിലും മറുപടിയില്ലായിരുന്നു.
ഇതിനു പിന്നാലെയാണ് വയോധികനോട് വീട്ടിലേക്ക് മടങ്ങി പോകാൻ എസ്.ഐ ആവശ്യപ്പെട്ടത്. വഴങ്ങാതെ വന്നതോടെ എഴുപതു വയസോളം പ്രായമുള്ള വയോധികന്റെ കാലുപിടിച്ച് എസ്.ഐ അപേക്ഷിക്കുകയായിരുന്നു.
എസ്.ഐയുടെ നടപടി വാർത്തയായതോടെയാണ് പുറക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എഎസ് സുദര്ശനന് അനുമോദിച്ചത്. കോവിഡ് പ്രതിരോധത്തിന് ശ്രദ്ധേയമായ പരിശ്രമം നടത്തിയ എസ്ഐ കമലന് പോലീസ് സേനക്കു തന്നെ അഭിമാനമാണെന്ന് പുറക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എഎസ് സുദര്ശനന് പറഞ്ഞു.
തീരദേശ പോലീസ് സ്റ്റേഷന് സിഐ, പിബി വിനോദ് കുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിഎസ് മായാദേവി, അംഗങ്ങളായ ജിനുരാജ്, സെക്രട്ടറി സെലീന തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു അനുമോദനം.