കൊട്ടാരക്കര: ഇന്നോവയിൽ കടത്തുകയായിരുന്ന നാലു കിലോയോളം വരുന്ന കഞ്ചാവ് പോലീസ് പിന്തുടർന്ന് പിടികൂടി.വാഹനത്തിലുണ്ടായിരുന്നവർ ഓടി രക്ഷപെട്ടു.ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.എം സി റോഡിൽ കൊട്ടാരക്കര കുന്നക്കരയ്ക്ക് സമീപത്ത് വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘത്തെ കണ്ട് നിർത്താതെ പോയ ഇന്നോവയെ പോലീസ് പിന്തുടർന്നത്. വാഹനത്തിലുണ്ടായിരുന്നവർ എം സി റോഡിൽ നിന്ന് ഗോവിന്ദമംഗലത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വാഹനം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ ഇവർക്കായി പോലീസ് മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വാഹന ഉടമയായ കുളക്കട സ്വദേശിയെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു.മൂന്ന് ദിവസം മുമ്പ് കോട്ടാത്തല സ്വദേശിയായ ഒരാൾ തൻ്റെ കയ്യിൽ നിന്ന് വാടകയ്ക്കെടുത്തിരുന്നതായി ഇയാൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ പോലീസ് പിന്തുടർന്നപ്പോൾ താൻ വാഹനത്തിലുണ്ടായിരുന്നതായി ഇയാൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. വിശദമായചോദ്യം ചെയ്യലിന് ശേഷം മാത്രമേ സംഭവത്തിൽ വ്യക്തതയുണ്ടാകുവെന്നാണ് പോലീസ് പറയുന്നത്.വാഹനം വാടകയ്ക് എടുത്ത കോട്ടത്തല സ്വദേശിയെയും സുഹൃത്തിനെയും പോലീസ് തെരയുന്നുണ്ട്.
