ശാസ്താംകോട്ട : പടിഞ്ഞാറെ കല്ലട, കോട്ടപ്പുറം, ശാന്താലയം വീട്ടിൽ, ജോസിനേയും ഭാര്യയേയും വീട്ടിൽ കടന്ന് കയറി വാളുകൊണട് തലക്ക് വെട്ടി പിക്കേൽപിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയായ തേവലക്കര, അരിനല്ലൂർ, പട്ടക്കടവ്, ജിഷോവില്ല, ജെയിംസ് മകൻ 43 വയസുള്ള ബൈജു വിനെ ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തു. 01.05.2021 രാത്രി 9 മണിയോടുകൂടിയാണ് സംഭവം ആവലാതിക്കാരന്റെ മകനും പ്രതികളും തമ്മിൽ മുൻപ് അടിപിടി നടന്നതിലുള്ള വിരോധമാണ് അക്രമ കാരണം. ഈ കേസിലെ രണ്ടാം പ്രതി അജി നേരുത്തേ അറസ്റ്റിലായിരുന്നു.
