തിരുവനന്തപുരം: നാളെ മുതല്‍ മെയ് 19 വരെ എല്ലാ ആരാധനാലയങ്ങളും അടച്ചിടും. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുറപ്പെടുവിച്ച ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായാണ് ആരാധനാലയങ്ങള്‍ അടച്ചിടുന്നത്.
ആരാധനാലയങ്ങളില്‍ പെതുജനങ്ങളെ പ്രവേശിപ്പിക്കില്ലെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. പെരുന്നാള്‍ നിസ്കാരത്തിന് പ്രത്യേക അനുമതി നല്‍കിയിട്ടില്ല. ഇത്തവണയും വിശ്വാസികള്‍ക്ക് പെരുന്നാള്‍ നിസ്കാരം വീട്ടിലാകാനാണ് സാധ്യത.
കോവിഡ് വൈറസ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. നാളെ രാവിലെ ആറു മണി മുതല്‍ മെയ് 16 വരെയാണ് ലോക്ക് ഡൗണ്‍. കര്‍ശന നിയന്ത്രണങ്ങളിലൂടെ കോവിഡ് രോഗികളുടെ എണ്ണം നിയന്ത്രിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.
