കൊട്ടാരക്കര : ലോക് ഡൗൺ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിൽ ജനങ്ങൾ യാതൊരു കാരണവശാലും പരിഭ്രാന്തരാകരുതെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഏത് അടിയന്തര ഘട്ടങ്ങളിലും സഹായത്തിന് പോലീസ് ഉണ്ടാകും . ആശുപത്രി, ആവശ്യസാധനങ്ങൾ തുടങ്ങിയവയ്ക്കായി പോലീസിനെ വിളിക്കാം 112 എന്ന ടോൾ ഫ്രീ നമ്പറിൽ നിന്നും ഇത്തരം സാഹചര്യങ്ങളിൽ ആളുകൾക്ക് വിളിച്ചു സഹായവും സേവനവും ലഭ്യമാക്കാവുന്നതാണ്. നഗരങ്ങൾ പോലെതന്നെ ഗ്രാമങ്ങളും രോഗഭീഷണി യിലാണ്. 56% ആളുകളിലേക്ക് കോവിഡ് പകർന്നത് വീടുകളിൽ നിന്നാണ്. വീടുകൾക്കുള്ളിൽ ജനലുകളും മറ്റും തുറന്നിട്ട് ആളുകൾ പുറത്തിറങ്ങാതെ സുരക്ഷിതരായി തങ്ങണം. ഗ്രാമപ്രദേശങ്ങളിൽ പോലീസ് പട്രോളിംഗ് കാര്യക്ഷമമാക്കും. പ്രോട്ടോ കോൾ ലംഘനങ്ങൾ തടയുവാൻ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി കെ.ബി. രവി ഐപിഎസ് അറിയിച്ചു അവശ്യസാധനങ്ങൾക്ക് പോലീസ് സ്റ്റേഷനുകളിൽ രൂപീകരിച്ചിട്ടുള്ള സന്നദ്ധ സേന അംഗങ്ങളുടെ സേവനവും ഉപയോഗിക്കാവുന്നതാണ് എന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു
