കോവിഡിന്റെ രണ്ടാംവരവിന്റെ ഭാഗമായി സർക്കാർ നിയന്ത്രണങ്ങൾ ശക്തമാക്കി. അനാവശ്യമായി വാഹനങ്ങളുമായി പുറത്തിറങ്ങുന്നവരെയും മാസ്ക് ശരിയായ രീതിയിൽ ധരിക്കാത്തവരെയും പിടികൂടാനും ബോധവത്കരണം നടത്താനുമായി പോലീസിനെ സഹായിക്കാൻ ട്രാക്കിന്റെ കൊട്ടാരക്കര വോളന്റീർസും രംഗത്തുണ്ട്.
മെയ് ഒന്ന് മുതലാണ് പോലീസിനെ സഹായിക്കാനായി ഇവർ രംഗത്തുള്ളത്.നഗരസഭ ചെയർമാൻ ഷാജു പരിപാടി ഉദ്ഘടനം ചെയ്തത്.
കൊട്ടാരക്കര സി. ഐ, അഭിലാഷ് ഡേവിഡ്, റിട്ടയേർഡ് ആർ. ടി. ശ്രീ തുളസിധരൻപിള്ള, ട്രാക്ക് ഫൗണ്ടർ സെക്രെട്ടറി യും വർക്കല മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുമായ ആർ. ശരത്ചന്ദ്രൻ, ട്രാക്കിന്റെ ട്രെഷറർ ശ്രീ ബിനുമോൻ, കൊട്ടാരക്കര ട്രാക്ക് കോർഡിനേറ്റർ ശ്രീ ഷിബു പാപ്പച്ചൻ, ഷിജു കെ ബേബി, സുജിത്, ശശിധരൻ തുടങ്ങി “30” ഓളം വോളന്റീർസാണ് കൊട്ടാരക്കരയിൽ പോലീസിനെ സഹായിക്കാൻ ഉള്ളത് .