കൊട്ടാരക്കര: ലോക് ഡൗൺ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിൽ പൊതുനിരത്തുകളിലും കടകളിലും വ്യാപാര സ്ഥാപനങ്ങളിലും മറ്റും നാളെ ഉണ്ടാകാവുന്ന തിരക്ക് പ്രോട്ടോകോൾ ലംഘനങ്ങൾ സൃഷ്ടിക്കുന്നില്ല എന്ന് കൊല്ലം റൂറൽ പോലീസ് ഉറപ്പാക്കും അവശ്യ സാധനങ്ങൾ വാങ്ങുന്നതിനും മറ്റും സ്വാഭാവികമായി ഉണ്ടാവുന്ന തിരക്ക് നിയന്ത്രിക്കുവാൻ ലോക്കൽ പോലീസിനോട് നിഷ്കർഷിച്ചിട്ടുണ്ട് മാസ്കിന്റെ ശരിയായ ഉപയോഗം സാനിട്ടൈസറിന്റെ ലഭ്യത സാമൂഹ്യ അകലം പാലിക്കൽ എന്നീ നിബന്ധനകളിൽ ഒരുതരത്തിലുമുള്ള ലംഘനവും അനുവദിക്കില്ല. രണ്ട് മീറ്റർ അകലം പാലിക്കാതെയും സാനിറ്റൈസർ ലഭ്യമാകാതെയും ഇരുന്നാൽ കട ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നത് തുടരും ആൾകൂട്ടവും തീരക്കും ഉണ്ടാകാതിരിക്കാൻ പോലീസ് പരിശോധനകളും പട്രോളിംഗും ശക്തമാക്കി. അവശ്യ സാധനങ്ങൾക്കും ജീവൻരക്ഷാ മരുന്നുകളുടെയും ലഭ്യത ഉറപ്പാക്കുന്നതിനാ എല്ലാ പോലീസ് സ്റ്റേഷൻ തലത്തിലും വിവിധ പ്രദേശങ്ങളിലെ വളണ്ടിയർ മാരെ ഉൾപ്പെടുത്തിക്കൊണ്ട് സന്നദ്ധസേന രൂപീകരിച്ചിട്ടുണ്ട് ഇവരുടെ സേവനം അവശ്യ സർവീസുകൾക്ക് ഉപയോഗിക്കാമെന്ന് ജില്ലാ പോലീസ് മേധാവി കെ.ബി. രവി. ഐ.പി.എസ് അറിയിച്ചു
