Asian Metro News

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറങ്ങി

 Breaking News
  • റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്ന പ്രദേശവാസികളുടെ ആവിശ്യമനുസരിച്ച് യൂത്ത് കോൺഗ്രസ്സ് ഉമ്മന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. ഉമ്മന്നൂർ : നെല്ലിക്കുന്നം, ചെപ്ര റോഡിന്റെ ശോചനീയാവസ്ഥ എത്രയും പെട്ടന്ന് പരിഹരിച്ച് സഞ്ചാരയോഗ്യമാക്കണം എന്ന പ്രദേശവാസികളുടെ ആവിശ്യമനുസരിച്ച് യൂത്ത് കോൺഗ്രസ്സ് ഉമ്മന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. വളരെയധികം വാഹന തിരക്കേറിയ ഈ റോഡിന്റെ അവസ്ഥ കഴിഞ്ഞ 16 വർഷക്കാലമായി...
  • ഫാമിലി കൗൺസിലർ ഒഴിവ് തിരുവനന്തപുരം : പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഗവ: മഹിളാ മന്ദിരത്തിൽ ഒരു മൾട്ടി ലിംഗിസ്റ്റിക് ഫാമിലി കൗൺസിലറുടെ ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.മലയാളം, ഹിന്ദി, ഇംഗ്ളീഷ് ഭാഷകൾ എഴുതാനും സംസാരിക്കാനും കഴിയുന്ന എം.എസ്.ഡബ്ളിയു, എം.എ സോഷ്യോളജി, എം.എ സൈക്കോളജി എന്നിവയിലേതെങ്കിലും യോഗ്യതയുള്ള...
  • തൊഴിലുറപ്പ് പദ്ധതിയില്‍ എന്‍ജിനീയര്‍ ഒഴിവ് പാലക്കാട്‌: കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രെഡിറ്റഡ് എന്‍ജിനീയറുടെ നിലവിലുള്ള ഒഴിവിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബിടെക്. അഗ്രി/ സിവില്‍ എഞ്ചിനീയറിംഗ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ബിടെക് അഗ്രി. യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഈ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം....
  • അപേക്ഷ ക്ഷണിച്ചു കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ വിവിധ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 23 വരെ അപേക്ഷിക്കാം. അപേക്ഷകൾ നേരിട്ടോ തപാലിലോ നൽകണം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in....
  • തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആന്റ് അനിമേഷൻ ഫിലിംമേക്കിഗിൽ 12 മാസത്തെ കോഴ്‌സിന് എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രിയുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് 9188665545, 0471 2325154....

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറങ്ങി

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറങ്ങി
May 06
14:58 2021

സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറങ്ങി.

1.രാവിലെ 6 മണി മുതല്‍ രാത്രി 7.30 വരെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം. ബേക്കറികള്‍ക്കും ഈ സമയത്ത് തുറന്നുപ്രവര്‍ത്തിക്കാം.

2. പൊതുഗതാഗതം പൂര്‍ണമായും നിര്‍ത്തിവെക്കും.

3.അന്തര്‍ജില്ലാ യാത്രകള്‍ക്കും വിലക്കുണ്ട്.

4.അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കും.

5.ഹോട്ടലുകളില്‍ ഹോം ഡെലിവറി മാത്രം അനുവദിക്കും.
6.പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം കരുതണം.
7.ആരാധനാലയങ്ങളില്‍ ഭക്തരെ പ്രവേശിപ്പിക്കില്ല.

8.അവശ്യ സര്‍വീസിലുള്ള ഓഫീസുകള്‍ക്ക് മാത്രമേ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കൂ.

9.റേഷന്‍ കടകളടക്കം ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, പച്ചക്കറി വില്‍ക്കുന്ന കടകള്‍, പാല്‍, ഇറച്ചി, മീന്‍ തുടങ്ങിയവ വില്‍ക്കുന്ന കടകള്‍, കാലിത്തീറ്റ വില്‍ക്കുന്ന കടകള്‍ എന്നിവയെയൊക്കെ ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

10. ബാങ്കുകള്‍, മറ്റ് ധനാകാര്യ സ്ഥാപനങ്ങള്‍ എന്നിവ രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെയേ പ്രവര്‍ത്തിക്കാവൂ. ഏറ്റവും കുറഞ്ഞ സ്റ്റാഫുമായി രണ്ട് മണി വരെയും പ്രവര്‍ത്തിക്കാം.

11.അച്ചടി, ദൃശ്യമാധ്യമങ്ങളെ ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കി. കേബിള്‍, ടെലികമ്മ്യൂണിക്കേഷന്‍സ്, ഔഷധ മേഖല, പെട്രോള്‍ പമ്പുകള്‍, എല്‍പിജി, വൈദ്യുതോത്പാദന, വിതരണ മേഖലകള്‍ എന്നിവകള്‍ക്ക് പ്രവര്‍ത്തിക്കാം. അവശ്യ സാധനങ്ങള്‍ ഉത്പാദിപ്പിക്കുന്ന വ്യാവസായ മേഖലകള്‍ക്ക് പ്രവര്‍ത്തിക്കാം. 12.ഹോട്ടലുകളും ഹോം സ്റ്റേയും അനുവദിക്കില്ല.

13.വിവാഹ, നിശ്ചയ, സംസ്‌കാര ചടങ്ങുകളില്‍ 20ലധികം പേരെ അനുവദിക്കില്ല.

About Author

Rinto Reji

Rinto Reji

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment