Asian Metro News

മമ്മൂട്ടിക്കും സുൽഫത്തിനും ഇന്ന് വിവാഹവാർഷികം; മമ്മുക്കയുടെ ചെറുപ്പത്തിനും ആരോഗ്യത്തിനും പിന്നിൽ സുൽഫത്തിന്റെ രുചിക്കൂട്ട്

 Breaking News
  • റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്ന പ്രദേശവാസികളുടെ ആവിശ്യമനുസരിച്ച് യൂത്ത് കോൺഗ്രസ്സ് ഉമ്മന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. ഉമ്മന്നൂർ : നെല്ലിക്കുന്നം, ചെപ്ര റോഡിന്റെ ശോചനീയാവസ്ഥ എത്രയും പെട്ടന്ന് പരിഹരിച്ച് സഞ്ചാരയോഗ്യമാക്കണം എന്ന പ്രദേശവാസികളുടെ ആവിശ്യമനുസരിച്ച് യൂത്ത് കോൺഗ്രസ്സ് ഉമ്മന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. വളരെയധികം വാഹന തിരക്കേറിയ ഈ റോഡിന്റെ അവസ്ഥ കഴിഞ്ഞ 16 വർഷക്കാലമായി...
  • ഫാമിലി കൗൺസിലർ ഒഴിവ് തിരുവനന്തപുരം : പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഗവ: മഹിളാ മന്ദിരത്തിൽ ഒരു മൾട്ടി ലിംഗിസ്റ്റിക് ഫാമിലി കൗൺസിലറുടെ ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.മലയാളം, ഹിന്ദി, ഇംഗ്ളീഷ് ഭാഷകൾ എഴുതാനും സംസാരിക്കാനും കഴിയുന്ന എം.എസ്.ഡബ്ളിയു, എം.എ സോഷ്യോളജി, എം.എ സൈക്കോളജി എന്നിവയിലേതെങ്കിലും യോഗ്യതയുള്ള...
  • തൊഴിലുറപ്പ് പദ്ധതിയില്‍ എന്‍ജിനീയര്‍ ഒഴിവ് പാലക്കാട്‌: കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രെഡിറ്റഡ് എന്‍ജിനീയറുടെ നിലവിലുള്ള ഒഴിവിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബിടെക്. അഗ്രി/ സിവില്‍ എഞ്ചിനീയറിംഗ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ബിടെക് അഗ്രി. യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഈ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം....
  • അപേക്ഷ ക്ഷണിച്ചു കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ വിവിധ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 23 വരെ അപേക്ഷിക്കാം. അപേക്ഷകൾ നേരിട്ടോ തപാലിലോ നൽകണം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in....
  • തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആന്റ് അനിമേഷൻ ഫിലിംമേക്കിഗിൽ 12 മാസത്തെ കോഴ്‌സിന് എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രിയുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് 9188665545, 0471 2325154....

മമ്മൂട്ടിക്കും സുൽഫത്തിനും ഇന്ന് വിവാഹവാർഷികം; മമ്മുക്കയുടെ ചെറുപ്പത്തിനും ആരോഗ്യത്തിനും പിന്നിൽ സുൽഫത്തിന്റെ രുചിക്കൂട്ട്

മമ്മൂട്ടിക്കും സുൽഫത്തിനും ഇന്ന് വിവാഹവാർഷികം; മമ്മുക്കയുടെ ചെറുപ്പത്തിനും ആരോഗ്യത്തിനും പിന്നിൽ സുൽഫത്തിന്റെ രുചിക്കൂട്ട്
May 06
08:41 2021

മമ്മൂട്ടിയുടെ ആരോഗ്യത്തിന് പിന്നിൽ സുൽഫത്തിന്റെ ചില പ്രത്യേക രുചിക്കൂട്ടുകളുണ്ട്. അവയെന്തെന്നറിയാം. ഒപ്പം ചെറുപ്പം നിലനിർത്തുന്ന അദ്ദേഹത്തിന്റെ ആരോഗ്യകരമായ ഭക്ഷണശീലങ്ങളും

ഇന്ന് മമ്മൂട്ടിക്കും ഭാര്യ സുൽഫത്തിനും 42-ാം വിവാഹ വാർഷികം. 1979 ലാണ് ഇരുവരും വിവാഹിതരായത്. സുറുമിയും നടനും നിർമ്മാതാവുമായ ദുൽഖർ സൽമാനുമാണ് ദമ്പതികളുടെ മക്കൾ. സപ്തതിയിലേക്കു കടക്കുമ്പോഴും മമ്മൂക്ക ഇന്നും ചുള്ളൻ നായങ്കന്മാരെ കടത്തിവെട്ടുന്ന ലുക്കും ആരോഗ്യവുമായി തിളങ്ങുന്ന കാഴ്ചയാണ് ആരാധകർ കാണുന്നത്

സുൽഫത്തും അതെ. പ്രായത്തെ വെല്ലുന്ന ഓജസ്സാണ് അദ്ദേഹത്തിന്റെ ഭാര്യക്കും. ചിട്ടയായ ആരോഗ്യക്രമം പാലിക്കുന്ന മമ്മൂക്കയുടെ ആ സൗന്ദര്യത്തിനും ചുറുചുറുക്കിനും പിന്നിൽ സുൽഫത്തിന്റെ ചില രുചിക്കൂട്ടുകൾ ഉണ്ടെന്നറിയാമോ? മമ്മൂട്ടിയുടെ പേർസണൽ ഷെഫ് ലിനീഷിന്റെ കയ്യിൽ ആ രുചിക്കൂട്ടുകൾ ഭദ്രമാണ്. എന്താന്നറിയേണ്ടേ? (തുടർന്ന് വായിക്കുക)

മമ്മുക്ക പോകുന്ന ഷൂട്ടിംഗ് ലൊക്കേഷനുകളിൽ ലിനീഷ് സന്തതസഹചാരിയാണ്. മമ്മൂട്ടി ഉച്ചയ്ക്ക് ചോറ് കഴിക്കില്ല. ഓട്സ് കൊണ്ടുണ്ടാക്കിയ പകുതി പുട്ടും അതിനൊപ്പം തേങ്ങാ ചേർത്തു വച്ച മീൻകറിയും വേണം. വറുത്ത മീൻ കഴിക്കാറില്ല. അൽപ്പം സുഗന്ധവ്യഞ്ജനങ്ങളും മസാലയും ചേർത്ത മീൻ കറിയാണ് മമ്മുക്കയ്‌ക്കിഷ്‌ടം. ഇവിടെയാണ് സുൽഫത്തിന്റെ കൈപ്പുണ്യം മമ്മുക്കയ്‌ക്കൊപ്പം സഞ്ചരിക്കുന്നത്

മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ സുല്ഫത് കുട്ടി ഉണ്ടാക്കി നൽകുന്ന കുറച്ചു കൂട്ടുകൾ ഒപ്പം ലിനീഷ് ഒപ്പം കൊണ്ട്പോകാറുള്ള കാര്യം വ്യക്തമാക്കിയിരുന്നു. അതുമാത്രമേ ഉപയോഗിക്കാവൂ എന്ന് ചട്ടം കെട്ടി ലിനീഷിന്റെ പക്കൽ സുൽഫത് ചെറിയ കൂടുകളിൽ വീട്ടിൽ തയാർ ചെയ്ത മസാലകളും പൊടികളും കൊടുത്തുവിടാറുണ്ടത്രെ

കണമ്പ്, കരിമീൻ എന്നിവ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മത്സ്യമാണ്. തേങ്ങാ അരച്ചുണ്ടാക്കിയ നത്തോലി കറി അദ്ദേഹത്തിന് ഇഷ്ടമാണ്. നീളൻപയർ ‘മെഴുക്കുപുരട്ടി’, കുറച്ച് കുരുമുളക് പൊടി ഉപയോഗിച്ച് ടോസ് ചെയ്ത ഫ്രഷ് സാലഡ് എന്നിവയാണ് അദ്ദേഹത്തിന്റെ ഇഷ്‌ടവിഭവങ്ങൾ. വൈകുന്നേരം ചായയോടൊപ്പം മറ്റൊന്നും അദ്ദേഹം കഴിക്കില്ല

ഗോതമ്പ് അല്ലെങ്കിൽ ഓട്സ് കൊണ്ടുള്ള ദോശ മമ്മൂട്ടിക്ക് ഇഷ്‌ടമാണ്‌. മൂന്നെണ്ണത്തിൽ കൂടുതൽ കഴിക്കില്ല. തേങ്ങാപ്പാൽ കൊണ്ടുള്ള സ്‌പൈസി ചിക്കൻ കറി ദോശക്കൊപ്പം കൂട്ടും. അല്ലെങ്കിൽ ചമ്മന്തി. കൂൺ സൂപ്പ് കൂടി ആവുന്നതോടു കൂടി ഡിന്നർ അവസാനിക്കും. ഷൂട്ടിങ്ങിനിടെ കട്ടൻചായ നിർബന്ധമാണത്രെ

ബീഫും മട്ടനും ഇഷ്‌ടമാണെങ്കിലും വല്ലപ്പോഴുമേ കഴിക്കൂ. ബിരിയാണിയും അങ്ങനെ തന്നെ. സെറ്റിൽ ഓണസദ്യ ഉണ്ടെങ്കിൽ വളരെക്കുറച്ചു മാത്രമേ മമ്മൂട്ടി കഴിക്കാറുള്ളൂ എന്നും ലിനീഷ് പറഞ്ഞിട്ടുണ്ട്

About Author

Rinto Reji

Rinto Reji

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment