സംസ്ഥാനത്ത് കൊവിഡ് വാക്സിൻ വിതരണം അതീവ സൂക്ഷ്മതയോടെയാണ് നടത്തിയതെന്നും ഒരു തുള്ളി പോലും പാഴാക്കിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാരിൽ നിന്ന് സംസ്ഥാനത്തിന് ലഭിച്ചത് 73,38,860 ഡോസ് വാക്സിനാണ്. ആ വാക്സിൻ മുഴുവൻ ഉപയോഗിച്ചു. ഓരോ വാക്സിൻ വയലിനകത്തും പത്ത് ഡോസ് കൂടാതെ വേസ്റ്റേജ് ഫാക്ടർ എന്ന നിലയ്ക്ക് ഒരു ഡോസ് അധികമുണ്ടാകും. വളരെ സൂക്ഷ്മതയോടെ ഉപയോഗിച്ചതിനാൽ ഈ അധിക ഡോസ് കൂടി ആളുകൾക്ക് നൽകാൻ സാധിച്ചു
അതിനാലാണ് 73,38,860 ഡോസ് ലഭിച്ചപ്പോൾ 74,26,164 ഡോസ് ഉപയോഗിക്കാൻ സാധിച്ചത്. 3,15,580 ഡോസ് വാക്സിൻ കൂടി ബാക്കിയുണ്ട്. കേന്ദ്ര സർക്കാൽ തന്നതിൽ കൂടുതൽ ഇതിനോടകം നൽകി കഴിഞ്ഞു എന്നതാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ആരോഗ്യ പ്രവർത്തകരെ ഇക്കാര്യത്തിൽ അഭിനന്ദിക്കുന്നു.