കൊട്ടാരക്കര: PYPA സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത കോവിഡ്’ രണ്ടാംഘട്ട പദ്ധതിയായ “We SHALL OVERCOME”ൻ്റെ ഭാഗമായി അന്തേവാസികളിൽ മഹാഭൂരിപക്ഷവും കോവിഡ് മഹാമാരിയുടെ പിടിയിലായ കലയപുരം ആശ്രയ സങ്കേതത്തിലേക്ക് PYPA തൃക്കണ്ണമംഗൽ ലോക്കൽ യൂണിറ്റിൻ്റെ നേതൃത്വത്തിൽ സമാഹരിച്ച ആവശ്യവസ്തുക്കളും മരുന്നുകളും കലയപുരം ബ്ലോക്ക് പഞ്ചായാത്ത് അംഗം ശ്രീ. എസ് രഞ്ജിത്തിന് PYPA തൃക്കണ്ണമംഗൽ ലോക്കൽ യൂണിറ്റ് പ്രസിഡൻ്റ് അഡ്വ.ബിനോയ് കൊട്ടാരക്കര കൈമാറി. PYPA തൃക്കണ്ണമംഗൽ ലോക്കൽ യൂണിറ്റ് രക്ഷാധികാരി പാസ്റ്റർ.റെജിമോൻ ചാക്കോ, വൈസ് പ്രസിഡൻ്റ് ബ്രദർ.സാം കെ അലക്സ്, സെക്രട്ടറി ബ്രദർ.ബിബിൻ സാം വെട്ടിക്കൽ, ജോയിൻ്റ് സെക്രട്ടറി ബ്രദർ.ഫെലിക്സ് സാംസൻ വർഗ്ഗീസ്, ട്രഷറർ ബ്രദർ.കെയ്സൻ മോനച്ചൻ, പബ്ലിസിറ്റി കൺവീനർ ബ്രദർ.ഫെയ്ത്ത് യോഹന്നാൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
സെക്രട്ടറി
ബ്രദർ.ബിബിൻ സാം വെട്ടിക്കൽ
8113995778

