കൊട്ടാരക്കര: സംസ്ഥാന സർക്കാരിന്റെ വാക്സിൻ ചലഞ്ചിലേക്ക് കൊട്ടാരക്കര നഗരസഭ ആദ്യ ഗഡുവായി പത്ത് ലക്ഷം രൂപ നൽകി. ഇന്നലെ കൊല്ലം കളക്ടറുടെ ചേംബറിൽ വച്ച് നഗരസഭ ചെയർമാൻ എ.ഷാജു കളക്ടർ ബി.അബ്ദുൾ നാസറിന് ചെക്ക് കൈമാറി. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്.ആർ.രമേശ്, ഉണ്ണിക്കൃഷ്ണ മേനോൻ, സെക്രട്ടറി പ്രദീപ് കുമാർ എന്നിവർ പങ്കെടുത്തു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നഗരസഭ ഊർജ്ജിത ശ്രമങ്ങൾ നടത്തിവരുന്നതായും വാക്സിൻ ചലഞ്ചിലേക്ക് കൂടുതൽ തുക നൽകുമെന്നും ചെയർമാൻ അറിയിച്ചു.
