തെന്മല : തെന്മല ഡാം വളവിൽ വെള്ളിയാഴ്ച പുലർച്ചെ തമിഴ്നാട്ടിൽ നിന്നും ഗ്ലാസ്സുമായി കേരളത്തിലേക്ക് എത്തിയ ലോറി ഡാം വളവിൽ നടന്ന അപകടത്തിൽ ലോറി ഡ്രൈവർ തമിഴ്നാട് തിരുവാരൂർ സ്വദേശി രമേശ് (50) മരിച്ചു.
200അടിയോളം താഴ്ചയിൽ തലകുത്തനെയായിരുന്നു ലോറി മറിഞ്ഞത്. അപകടത്തിൽ ലോറിയുടെ ക്യാബിനിലേക്ക് ഗ്ലാസ് വീണതാണ് ഡ്രൈവറുടെ മരണത്തിനു ഇടയാക്കിയത്എന്നാണ് പറയുന്നത്.ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പറയുന്നത്. അപകടവിവരമറിഞ്ഞ് സ്ഥലത്തു പോലീസ് സംഘവും നാട്ടുകാരും അഗ്നിശമനസേനയും രക്ഷാപ്രവർത്തനങ്ങൾ നടത്തിയെങ്കിലും ലോറിയുടെ ക്യാബിനിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ രക്ഷിക്കാനായില്ല. സ്ഥിരമായി അപകടങ്ങൾ നടക്കുന്ന സ്ഥലമായി തെന്മല ഡാം മാറിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചയും വാഹനങ്ങൾ ഡാം വളവിൽ മറഞ്ഞിരുന്നു. മതിയായ സുരക്ഷ ഇല്ല. ഡ്രൈവർമാർ ഉറങ്ങി പോകുന്നതും അപകടങ്ങൾക്കു കാരണം ആണ്.