കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 48 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5259 ആയി.
ന്യൂഡൽഹി: കോവിഡ് പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ കോവിഡ് വ്യാപനമുള്ള ജില്ലകളിലും പ്രദേശങ്ങളിലും കൺടയിൻമെന്റ് സോണുകൾ മെയ് 31 വരെ തുടരണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏപ്രിൽ 30 വരെ കൺടയിൻമെന്റ് സംവിധാനം ഏർപ്പെടുത്താൻ ആയിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, അതാണ് ഇപ്പോൾ മെയ് 31 വരെ നിയന്ത്രണം കർശനമായി തുടരാൻ നിർദ്ദേശം നൽകിയിരിക്കുന്നത്.
മാർഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരസെക്രട്ടറി അജയ് കുമാർ ബല്ല സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കത്ത് അയച്ചിരുന്നു. തിങ്കളാഴ്ചയാണ് കത്ത് അയച്ചത്. അതിനു പിന്നാലെയാണ് ഇപ്പോഴത്തെ നിർദ്ദേശം.
പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ അധികമുള്ള ആശുപത്രി കിടക്കകൾ 60 ശതമാനത്തിൽ അധികം ഉപയോഗിക്കേണ്ടി വന്നിട്ടുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ അടിയന്തര നടപടികൾ സ്വീകരിക്കാനാണ് നിർദ്ദേശം.
അതേസമയം, കഴിഞ്ഞദിവസം സംസ്ഥാനത്ത് 38,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5369, കോഴിക്കോട് 4990, തൃശൂര്‍ 3954, തിരുവനന്തപുരം 3940, മലപ്പുറം 3857, കോട്ടയം 3616, പാലക്കാട് 2411, കൊല്ലം 2058, ആലപ്പുഴ 2043, കണ്ണൂര്‍ 1999, പത്തനംതിട്ട 1245, ഇടുക്കി 1153, കാസര്‍ഗോഡ് 1063, വയനാട് 909 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,57,548 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.5 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,56,50,037 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 48 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5259 ആയി.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,116 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1572, കൊല്ലം 1384, പത്തനംതിട്ട 611, ആലപ്പുഴ 1853, കോട്ടയം 6137, ഇടുക്കി 349, എറണാകുളം 1293, തൃശൂര്‍ 1361, പാലക്കാട് 931, മലപ്പുറം 999, കോഴിക്കോട് 2577, വയനാട് 305, കണ്ണൂര്‍ 1045, കാസര്‍ഗോഡ് 699 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 2,84,086 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 12,44,301 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,93,840 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,69,831 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,009 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 4423 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 19 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 616 ഹോട്ട് സ്പോട്ടുകളാണുള്ളത്.