മഹാരാഷ്ട്രയിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ മെയ് 15 വരെ നീട്ടി. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്ത എല്ലാ മന്ത്രിമാരും ലോക്ക് ഡൗൺ നീട്ടുന്നതിനെ അനുകൂലിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ നാലിനാണ് മഹാരാഷ്ട്രയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
വാരാന്ത്യ ലോക്ക് ഡൗണിനും കർഫ്യൂവിനും പുറതെ സ്വകാര്യ ഓഫീസുകൾ, തീയറ്ററുകൾ, സലൂൺ എന്നിവകളുടെ പ്രവർത്തനം നിർത്തി. മൂന്നാംഘട്ടത്തിൽ പലചരക്ക്, പച്ചക്കറി, പാൽ എന്നിവ വിൽക്കുന്ന കടകളോട് നാല് മണിക്കൂർ മാത്രം പ്രവർത്തിച്ചാൽ മതിയെന്നും നിർദേശം നൽകി.