നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയും മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി വി പ്രകാശിന്റെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രിയും വിവിധ നേതാക്കളും. വിവി പ്രകാശിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു
പ്രകാശിന്റെ അകാല വേർപാട് അത്യധികം ദുഃഖകരമെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. സഹോദരനെ നഷ്ടപ്പെട്ട വേദനയാണ് താനിപ്പോൾ അനുഭവിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. സഹപ്രവർത്തകനെന്നതിനേക്കാൾ സ്നേഹ സമ്പന്നനായ ഒരു സഹോദരനെയാണ് തനിക്ക് നഷ്ടപ്പെട്ടതെന്നും ചെന്നിത്തല പറഞ്ഞു