Asian Metro News

പതിനാലാം ദിവസവും മാറ്റമില്ലാതെ പെട്രോൾ, ഡീസൽ വില; രാജ്യാന്തര വിപണിയിൽ വില ഉയർന്നു

 Breaking News

പതിനാലാം ദിവസവും മാറ്റമില്ലാതെ പെട്രോൾ, ഡീസൽ വില; രാജ്യാന്തര വിപണിയിൽ വില ഉയർന്നു

പതിനാലാം ദിവസവും മാറ്റമില്ലാതെ പെട്രോൾ, ഡീസൽ വില; രാജ്യാന്തര വിപണിയിൽ വില ഉയർന്നു
April 29
06:52 2021

ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം ഇന്നു നടക്കുന്നതോടെ രാജ്യത്തെ ഇന്ധന വിലയിൽ വർധനയ്ക്ക് സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ഫെബ്രുവരി 27നു ശേഷം ഇന്ധന വില രാജ്യത്ത് വർധിച്ചിട്ടില്ല. മാർച്ച് 30നും ഏപ്രിൽ 15നും രാജ്യാന്തര വിലയിൽ ചെറിയ ഇടിവുണ്ടായപ്പോൾ കുറയ്ക്കുകയും ചെയ്തു.

ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായ പതിനാലാം ദിവസവും പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുന്നു. പെട്രോൾ വിലയിൽ ഏറ്റവും ഒടുവിലായി മാറ്റംവന്നത് ഈ മാസം 15നായിരുന്നു. ഒരു ലിറ്റർ പെട്രോളിന് 16 പൈസയും ഡീസലിന് 14 പൈസയുമാണ് അന്ന് കുറഞ്ഞത്. മെട്രോ നഗരങ്ങളിൽ മുംബൈയിലാണ് ഇന്ധന വില ഏറ്റവും ഉയർന്നുനിൽക്കുന്നത്.

അതേസമയം, ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം ഇന്നു നടക്കുന്നതോടെ രാജ്യത്തെ ഇന്ധന വിലയിൽ വർധനയ്ക്ക് സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ഫെബ്രുവരി 27നു ശേഷം ഇന്ധന വില രാജ്യത്ത് വർധിച്ചിട്ടില്ല. മാർച്ച് 30നും ഏപ്രിൽ 15നും രാജ്യാന്തര വിലയിൽ ചെറിയ ഇടിവുണ്ടായപ്പോൾ കുറയ്ക്കുകയും ചെയ്തു. രാജ്യാന്തര വിപണിയിലെ വിലവർധന മൂലം നിലവിൽ കമ്പനികൾക്ക് പെട്രോൾ ലീറ്ററിന് 3 രൂപയും ഡീസൽ ലീറ്ററിന് 2 രൂപയും നഷ്ടമുണ്ടാകുന്നുണ്ട്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ കഴിഞ്ഞ ഫെബ്രുവരിയിലെതിനെക്കാൾ വർധനയുണ്ടായിട്ടും ഇന്ത്യയിൽ വില വർധിപ്പിച്ചിരുന്നില്ല. കേരളം ഉൾപ്പെടെ അഞ്ചിടങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലായിരുന്നു വില മാറ്റമില്ലാതെ തുടർന്നത്.

രാജ്യതലസ്ഥാനത്ത് ഒരു ലിറ്റർ പെട്രോളിന് 90.40 രൂപയും ഡീസലിന് 80.73 രൂപയുമാണ്. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 96.83 രൂപയും ഡീസലിന് 87.81 രൂപയുമാണ്. രാജ്യാന്തര വിപണിയിലെ എണ്ണ വിലയും വിദേശ വിനിമ നിരക്കുകളും അടിസ്ഥാനമാക്കിയാണ് ഭാരത് പെട്രോളിയം കോർപറേഷൻ, ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ തുടങ്ങിയവർ ഒരോ ദിവസവും ചില്ലറ വിൽപന വില പുതുക്കി നിശ്ചയിക്കുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചുമത്തുന്ന നികുതികളും ചരക്കുകൂലികളും അനുസരിച്ച് ഓരോ നഗരത്തിലും ഇന്ധന വില വ്യത്യാസപ്പെട്ടിരിക്കും. പെട്രോളിന്റെ വിലയുടെ 60 ശതമാനവും ഡീസലിന്റെ വിലയുടെ 54 ശതമാനവും കേന്ദ്ര- സംസ്ഥാന സർക്കാർ നികുതികളാണ്. പെട്രോളിന്റെ വിലയിൽ 32.09 രൂപയാണ് കേന്ദ്ര എക്സൈസ് നികുതി. ഡീസലിന് 31.80 രൂപയും.

2021ന്റെ തുടക്കത്തിൽ 26 തവണ പെട്രോളിനും ഡീസലിനും വില ഉയർന്നിരുന്നു. പെട്രോളിന് 7.46 രൂപയും ഡീസലിന് 7.60 രൂപയുമാണ് ഇത്തരത്തിൽ വർധിച്ചത്. ഈ വർഷം ആദ്യമായി വില കുറഞ്ഞത് മാർച്ച് 24നും 25നുമായിരുന്നു. 24 ദിവസം മാറ്റമില്ലാതെ തുടർന്നശേഷം മാർച്ച് 30നും വിലയിൽ കുറവുണ്ടായി.

രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ ഇന്ധനവില (പെട്രോൾ / ഡീസൽ വില ലിറ്ററിന്)

ശ്രീ ഗംഗാനഗർ – 100.89/ 92.99
അനുപ്പൂർ – 100.79/ 91.18
ന്യൂഡൽഹി- 90.40/ 80.73
മുംബൈ- 96.83/ 87.81
കൊൽക്കത്ത- 90.62/ 83.61
ചെന്നൈ- 92.43/ 85.75
ബെംഗളൂരു- 93.43/ 85.60
ഹൈദരാബാദ് – 93.99/ 88.05
പട്ന- 92.74/ 85.97
ജയ്പൂർ- 96.77/ 89.20
ലഖ്‌നൗ- 88.72/ 81.13
തിരുവനന്തപുരം- 92.28/ 86.75

അതേസമയം, ഇന്ന് രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില വർധിച്ചു. യുഎസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് ക്രൂഡിന് ബാരലിന് 63.98 ഡോളറിനാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 67.35 ഡോളറിനും വ്യാപാരം നടക്കുന്നുവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

About Author

Rinto Reji

Rinto Reji

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment