വാഷിംഗ്ടണ്‍: കോവിഡ് അതിവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യക്കു പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു അമേരിക്ക . യുഎസ് നാണ് ഇക്കാര്യം അറിയിച്ചത്. അടിയന്തിര ഘട്ടങ്ങളിൽ ഇന്ത്യ യു എസ് നൊപ്പം നിലകൊണ്ടിട്ടുണ്ടു എന്നും എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ത്യ യ്ക്ക് വേണ്ട സഹായങ്ങൾ നൽകുമെന്നുംപ്രസിഡന്റ് ജോ ബൈഡന് വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം പ്രദാനമന്ത്രി നരേദ്രമോദി യുമായുള്ള ഫോൺ സംഭാഷണത്തിന്ന് ശേഷമാണു ബൈഡന് ഇക്കാര്യം ട്വീറ്റ് ചെയ്തത്.ഇന്ത്യയിലേക്ക് ആവശ്യമായ വൈദ്യ സഹായം എത്തിക്കാന്‍ തങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയാണെന്ന് പെന്റഗണ്‍ അറിയിച്ചു. ഓക്സിജനുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍, ദ്രുത പരിശോധനാ കിറ്റുകള്‍ എന്നിവയടങ്ങിയ അമേരിക്കന്‍ വൈദ്യ സഹായം അടുത്ത ദിവസങ്ങളില്‍ ഇന്ത്യയിലെത്തുമെന്നാണ് ഉന്നത വൃത്തങ്ങള്‍ അറിയിക്കുന്നത്.
ഇന്ത്യയുമായുള്ള പങ്കാളിത്തത്തെ അമേരിക്ക വളരെ അധികം വിലമതിക്കുന്നുവെന്നും ഈ മഹാമാരിയില്‍ ഇന്ത്യയിലെ ജനങ്ങള്‍ ദൃഢനിശ്ചയത്തിലാണെന്നും പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി അറിയിച്ചു.
